Saturday, 24 May 2014

[ ::: ♥Keep_Mailing♥ ::: ]™ നല്ലവരായ അമ്മമാർ ക്ഷമിക്കുക..



ഇന്നലെ കണ്ട ഗരുഡൻ തുക്കത്തിന്റെ ഞെട്ടലിൽ നിന്ന് മനസാക്ഷി ഉള്ള ഒരാളും മോചിതരായി കാണില്ല  പിറന്ന ദിനം മുതൽ തന്റെ കുഞ്ഞ് കരയുന്നോ ? വിഴുന്നോ? എന്നൊക്കെ നോക്കി ഉറങ്ങാതെ ജിവിക്കുന്ന, പറക്കമുറ്റിയാൽ പോലും മക്കളെ കുറിച്ചോർത്തു വ്യാകുലപെടുന്ന അമ്മമാരെ ഇന്നും നമുക്ക് സമുഹത്തിൽ കാണാം എന്നാൽ പിഞ്ചു കുഞ്ഞിനെ ആകാശം മുട്ടെ പട്ടം പോലെ പറപ്പിച്ചിട്ട് ജാട വിളബുന്ന വർത്തമാന മലയാളിയെയും കാണേണ്ടി വരുന്നു . ജനങ്ങളുടെ ജീവന് കാവലാൾ ആകേണ്ട പോലീസ് പൊട്ടികരയുന്ന കുട്ടിക്ക് ഹസ്തദാനം നൽകുന്ന കാഴ്ച , ,അച്ഛൻ ചത്ത്‌ കിടന്നാലും റിപ്പോർട്ട്‌ ചെയ്യാൻ മടിയില്ലാത്ത ന്യൂ ജനറേഷൻ മാധ്യമ കൂട്ടങ്ങൾ കേരളം എങ്ങോട്ടാ പോകുന്നത് ? .



30 വർഷമായി മലയാളി ഇങ്ങനൊക്കെ ആണ്. പഠനത്തിന് വേണ്ടിയും ,കലയ്ക്കും സ്പോര്ടിസിനു വേണ്ടിയും .. രക്ഷ്കര്താക്കൾ അവരുടെ ഇഷ്ടങ്ങൾ കുട്ടികളിൽ അടിച്ചേല്പിക്കുകയാണ്
കഴിവുകൾ ജന്മനാ കിട്ടുന്നതാണ് മക്കളെ ഡോക്ടർ എൻജിനിയർ, സച്ചിൻ ,AR റഹ്മാൻ, കലാതിലകം എന്നിവ ആക്കാൻ പരക്കം പായുന്ന മലയാളി ഒരിക്കലെങ്ങിലും അവന്റെ മനസ് പഠിക്കാൻ മിനക്കെടാറുണ്ടോ?? ആദ്യo അവന് മനസ്സിൽ നിന്നുള്ള നല്ല സ്നേഹം കൊടുക്ക്‌ .. പിന്നെ അവനെ എല്ലാം അവസ്ഥയും അറിയിച്ചു , വീടുകാരെയും കുട്ടുകാരെയും സ്നേഹിക്കാനും സഹായിക്കാനും പഠിപ്പിക്ക് .. എന്നിട്ട് അവന്റെ അഭിരുചി മനസിലാക്കി പഠിക്കാനുള്ള സ്വാതന്ത്രിയം അവന് കൊടുക്ക് ... കാമുകന്റെ കിടപ്പറ സുഖത്തിനു വേണ്ടി വിലങ്ങു തടിയായ സ്വന്തം കുഞ്ഞിനേ കൊല്ലാനും, കൊല്ലിക്കാനും കൂട്ടുനില്ല്ക്കുന്നതാടകമാരുടെ ലോകത്തു ഇതും
ഒരു സംഭവം......
നല്ലവരായ അമ്മമാർ ക്ഷമിക്കുക..
മോമിൽ നിന്നും അമ്മയിലേക്കും മലയാളത്തിന്റെ നിഷ്കളങ്ങമായ സംസ്കാരത്തിലേക്കും മടങ്ങിവരാൻ മടികാണിക്കുന്ന മലയാളികൾ ഉള്ള കാലത്തോളം ഇതും ഇതിനപ്പുറവും കണ്ണുകൾക്ക്‌ കാണേണ്ടി വരും



​പിള്ളേരെ കല്പനാചൌളയും ,സുനിത വില്യംസും ഒക്കെ ആക്കിക്കോ പക്ഷെ അതിനൊക്കെ ഒരു മര്യാദയും സമയവും  ഇല്ലേ ​


 
​​

--
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
For more options, visit https://groups.google.com/d/optout.

No comments:

Post a Comment