Sunday 21 September 2014

[ ::: ♥Keep_Mailing♥ ::: ]™ ആടിപ്പാടി, വര്‍ണങ്ങളില്‍ ആറാടി ഇഞ്ചിയോണ്‍

ഇഞ്ചിയോണ്‍: വര്‍ണങ്ങള്‍ വാരിവിതറി, ഗന്നം ഫെയിം സൈയുടെ പാട്ടിനൊത്ത് താളം ചവുട്ടി ഇഞ്ചിയോണ്‍ ആനന്ദ ലഹരിയിലായി. ആഘോഷങ്ങള്‍ ആരങ്ങുതകര്‍ത്ത സായാഹ്നത്തില്‍ പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ, ആവേശഭരിതമായ തുടക്കമായി.

ആദ്യം വര്‍ണങ്ങള്‍ വിതറിയ അമിട്ടു പൊട്ടി, പിന്നെ ബോയ് ബാന്‍ഡ് എക്‌സോയുടെ പോപ്പ് ലഹരി നുരഞ്ഞു. അതുകഴിഞ്ഞ് ദക്ഷിണ കൊറിയയുടെയും ഏഷ്യാ വന്‍കരയുടെയും സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങളള്‍ അണിയണിയായി ഗ്രൗണ്ടിനെ വലംചുറ്റി. അതിനുശേഷം ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി. ഗെയിംസ് ഗീതം ചൊല്ലി. അങ്ങനെ പതിനഞ്ച് നാള്‍ നീണ്ടുനില്‍ക്കുന്ന മാമാങ്കത്തിന് തുടക്കമായി.

ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് താരങ്ങളുടെ മാര്‍ച്ച്പാസ്റ്റ് ആരംഭിച്ചത്. നേപ്പാള്‍ ടീമാണ് ആദ്യം ഗ്രൗണ്ടിലെത്തിയത്.




















 





 

--
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
Visit this group at http://groups.google.com/group/keep_mailing.
To view this discussion on the web visit https://groups.google.com/d/msgid/keep_mailing/CABvByq82_%3DAQGYfE3umbHqF7jDFD5sKPtVNvn0noaVNj3DgiYA%40mail.gmail.com.
For more options, visit https://groups.google.com/d/optout.

No comments:

Post a Comment