Sunday, 21 July 2013

[ ::: ♥Keep_Mailing♥ ::: ]™ വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും നാളുകള്‍

വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും നാളുകള്‍


ഇത് വ്രതശുദ്ധിയുടെ പുണ്യ മാസം. വിശ്വാസികളുടെ ദിനരാത്രങ്ങള്‍ ഇനി പ്രാര്‍ഥനയുടെയും ദൈവസമര്‍പ്പണത്തിന്റെയും മാത്രം. മത കല്‍പ്പനകള്‍ അനുസരിക്കുന്നവര്‍ക്ക് മുന്നില്‍ ദൈവം സ്വര്‍ഗത്തിന്റെ കവാടം തുറന്നിടുന്നമാസമാണിതെന്നാണ് വിശ്വാസം. എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടാന്‍ വിശ്വാസിക്ക് ദൈവം അനുഗ്രഹിച്ച് നല്‍കിയതു കൂടിയാണ് ഈ പുണ്യകാലം. വാക്കും നോട്ടവും കേള്‍വിയും ചലനവും ചിന്തകളുമെല്ലാം സൂക്ഷിക്കുന്നവന് മാത്രമുള്ളതാണ് റംസാന്‍ . അല്ലാത്തവര്‍ വെറുതെ പട്ടിണി കിടക്കേണ്ട എന്നതാണ് പ്രവാചക സന്ദേശം. പാപത്തിന്റെ എല്ലാ പ്രലോഭനങ്ങളില്‍ നിന്നും അകലം പാലിക്കുന്നവന് വ്രതാനുഷ്ഠാനത്തിന്റെ പുണ്യം ലഭിക്കും. വിശപ്പ് സഹിക്കുക എന്നതല്ല മറിച്ച് മനുഷ്യന്റെ ശുദ്ധീകരണമാണ് ഒരു മാസക്കാലം പകല്‍സമയം അന്നപാനീയങ്ങള്‍ വെടിഞ്ഞുകൊണ്ടുള്ള ഈ കര്‍മം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രാര്‍ഥനകളോടൊപ്പം തന്നെ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും വിശ്വാസികളോട് മതപണ്ഡിതര്‍ ആഹ്വാനം ചെയ്യുന്നു. ഈ മാസക്കാലം ഇസ്‌ലാംമതവിശ്വാസികളുടെ മനസ്സും ഗൃഹങ്ങളും ആത്മീയചൈതന്യത്തിന്റെ അനുഭൂതി നിറഞ്ഞതാവും. പള്ളികള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ കൊണ്ട് മുഖരിതവും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വ്രതവിശുദ്ധിയുടെ കാഴ്ചകള്‍ . അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.



 

--
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
Visit this group at http://groups.google.com/group/keep_mailing.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment