Wednesday 25 June 2014

[ ::: ♥Keep_Mailing♥ ::: ]™ Abdul Rubb Murdabd


All right thinking people should appreciate Smt. Urimila Devi for her courage to criticise the minister Abdul Rubb for coming late for the function and condemn the Minister for transferring her for  telling the truth


T.M






വിമര്‍ശിച്ച പ്രധാന അധ്യാപകയെ ജോലിയില്‍നിന്ന് പുറത്താക്കാത്തത് മന്ത്രിയുടെ ഔദാര്യം! അബ്ദുറബ്ബിനെ പ്രതിപക്ഷം സഭയില്‍നിര്‍ത്തിപ്പൊരിച്ചു: മന്ത്രിയുടെ നടപടി പട്ടികജാതിക്കാരി ആയതിനാലെന്ന് അധ്യാപിക

Image Browse

തിരുവനന്തപുരം: ഉദ്ഘാടന ചടങ്ങിനു സ്‌കൂളില്‍ വൈകിയെത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ പ്രസംഗത്തില്‍ വിമര്‍ശിച്ച കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക കെ.കെ ഊര്‍മിളാദേവിയെ സ്ഥലംമാറ്റി. അധ്യാപികക്കെതിരെയുണ്ടായ അന്വേഷണങ്ങളുടെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു സ്ഥലം മാറ്റിയതെന്ന് ആരോപണം. ആറ്റിങ്ങല്‍ ഉപജില്ലയിലെ അയിലം ഗവ. എച്ച്എസിലേക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് ഡിപിഐ ഗോപാല കൃഷ്ണഭട്ട് ഉത്തരവിറക്കിയത്.

സംഭവം വിവാദമായതോടെ പ്രതിപക്ഷം വിഷയം നിയമസഭയില്‍ ഉന്നയിച്ചു. എന്നാല്‍ മാതൃകാ സ്‌കൂളിലെ അധ്യാപിക ധിക്കാരപരമായാണ് പെരുമാറിയതെന്നും ഇവരെ പിരിച്ചുവിടാനാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നതെന്നും മന്ത്രി മറുപടി പറഞ്ഞു. മാനുഷിക പരിഗണന വച്ചാണ് ശിക്ഷ സ്ഥലം മാറ്റത്തില്‍ ഒതുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. വിദ്യാഭ്യാസ വകുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന് എ.കെ. ബാലന്‍ എംഎല്‍എ ആരോപിച്ചു.

അതേസമയം പട്ടിക ജാതിക്കാരിയായ തനിക്കെതിരേയുള്ള നടപടി ജാതീയമായ നടപടിയാണെന്ന് ആരോപിച്ച് പ്രധാന അധ്യാപിക രംഗത്തുവന്നു. നടപടിക്കെതിരേ കോടതിയെ സമീപിക്കും. നാലായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. ഉച്ചഭക്ഷണ സമയം ആകാറായതിനാല്‍ കുട്ടികള്‍ സ്കൂളിനു വെളിയില്‍ പോകാതിരിക്കാനാണ് സ്കൂള്‍ ഗെയിറ്റ് പൂട്ടിയത്. അത്രയും നേരം മന്ത്രിയെ കാത്തിരുന്ന താന്‍ ടോയ്‌ലെറ്റില്‍ പോയപ്പോഴാണ് മന്ത്രി എത്തിയത്. മന്ത്രി വേദിയിലിരിക്കുന്ന ധൈര്യത്തിലാണ് പലതും തുറന്നു പറഞ്ഞത്. പക്ഷേ, അദ്ദേഹം അതിനെ കണ്ടത് മറ്റൊരു തരത്തിലാണെന്നും അധ്യാപിക ആരോപിച്ചു.

ജില്ലയിലെ സ്‌കൂളുകളില്‍ ഇംഗീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞ 16 നായിരുന്നു കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടത്തിയത്. രാവിലെ 11ന് ഉദ്ഘാടനചടങ്ങ് തീരുമാനിച്ചതെങ്കിലും മന്ത്രി പി.കെ അബ്ദുറബ്ബ് എത്തിയതത്. ഉച്ചയ്ക്കു 12.30 നായിരുന്നു. രാവിലെ അസംബ്ലി കഴിഞ്ഞ ഉടന്‍ തന്നെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ മുഴുവന്‍ ചടങ്ങു നടക്കുന്ന ഹാളില്‍ പ്രവേശിപ്പിച്ചിരുന്നു.

മണിക്കൂറുകളോളം വൈകി ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ ക്ലാസുകള്‍ മുടക്കിക്കൊണ്ടുള്ള യോഗങ്ങളെയും ക്ലാസില്ലാത്ത സമയം കണെ്ടത്തി ഇത്തരം ചടങ്ങുകള്‍ നടത്തേണ്ടതിന്റെ ആവശ്യവും പ്രസംഗത്തില്‍ സൂചിപ്പിച്ച ശേഷം പ്രധാനാധ്യാപിക മന്ത്രിമാര്‍ സമയനിഷ്ഠ പാലിക്കാത്തതിനെയും പരാമര്‍ശിച്ചു. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും പ്രധാനാധ്യാപികയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രി വന്നപ്പോള്‍ സ്‌കൂള്‍ ഗേറ്റു തുറന്നില്ലെന്നും കുട്ടികള്‍ക്ക് അച്ചടക്കമില്ലായിരുന്നുവെന്നുമായിരുന്നു കുറ്റങ്ങള്‍.

എഡിപിഐ യു.കെ ശ്യാമളയെ സംഭവം അന്വേഷിക്കാനും ചുമതലപ്പെടുത്തി. ശ്യാമള അന്വേഷിച്ചശേഷം പ്രധാന അധ്യാപികയ്ക്ക് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 15 ദിവസം അനുവദിച്ചു. നോട്ടീസിനു മറുപടി നല്‍കാന്‍ 13 ദിവസങ്ങള്‍ കൂടി ബാക്കിനില്‍ക്കെയാണ് സ്ഥലംമാറ്റ ഉത്തരവ് ഇന്നലെ ഇറങ്ങിയത്. മൂന്നുവര്‍ഷംമുമ്പാണ് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യ പ്രധാനാധ്യാപികയായെത്തിയത്.

No comments:

Post a Comment