Tuesday 7 October 2014

[ ::: ♥Keep_Mailing♥ ::: ]™ ക്യാമറക്കണ്ണിലെ കാടിന്റെ കാഴ്ചകള്‍

വിജേഷ് വള്ളിക്കുന്ന് പ്രകൃതി ഫോട്ടോഗ്രാഫറാണ്. തന്റെ വീട്ടിന്റെ തൊടിയില്‍ നിന്നും തുടങ്ങി കാനനത്തിലും പുഴയിലും തോടിലും സമുദ്രത്തിലും ഉള്ള ജീവജാലങ്ങളെ വരെ വിജേഷ് തന്റെ കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇന്ത്യയില്‍ വ്യാപകമായി യാത്ര ചെയ്തിട്ടുണ്ട്. പ്രകൃതിയുടെ എല്ലാ ഭാവങ്ങളെയും നിരീക്ഷിക്കാനുള്ള ഒരു കഴിവ് ആണ് നല്ലൊരു പ്രകൃതി ഫോട്ടോഗ്രാഫര്‍ ആകാന്‍ വേണ്ടതെന്ന് വിജേഷ് പറയുന്നു.വിജേഷ് ക്യാമറയിലേക്ക് പകര്‍ത്തിയ അപൂര്‍വ്വദൃശ്യങ്ങള്‍.

പ്രശസ്ത കവി പി.പി. രാമചന്ദ്രന്‍ പറയുന്നു: ''ജന്തുക്കളുടേയും എഴുത്തുകാരുടേയും പ്രിയപ്പെട്ട പടംപിടുത്തക്കാരനാണ് വിജേഷ് വള്ളിക്കുന്ന്. ദേശാടനപ്പക്ഷികള്‍ക്കു പിന്നാലെ മറ്റൊരു ദേശാടനപ്പക്ഷിയെപ്പോലെ ക്യാമറപ്പൊക്കണവും പേറി കാട്ടിലും മേട്ടിലും യാത്രചെയ്യും. കാട്ടില്‍ പതിയിരുന്ന് തുമ്പികള്‍ ഇണചേരുന്നതോ നാട്ടിലെങ്കില്‍ പ്രിയപ്പെട്ട എഴുത്തുകാരനെ ചുറ്റിപ്പറ്റി അദ്ദേഹത്തിന്റെ മുഖഭാവങ്ങളോ ക്ഷമാപൂര്‍വ്വം പകര്‍ത്തിക്കൊണ്ടേയിരിക്കും. സദാ ചലിച്ചുകൊണ്ടിരിക്കുന്ന കാലപ്രവാഹത്തെ നിശ്ചലബിന്ദുക്കളാക്കി നമ്മെ വിസ്മയിപ്പിക്കും.
പ്രകൃതിയോടും സാഹിത്യത്തോടുമുള്ള ഈ നിരുപാധികപ്രണയമാണ് വിജേഷിനെ വ്യത്യസ്തനായ ഒരു സുഹൃത്താക്കിയത്. വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച കോഴിക്കോട്ട് ആര്‍ട് ഗാലറിയില്‍ നടന്ന വിജേഷിന്റെ പ്രദര്‍ശനത്തിലെ ഒരോ ഫ്രെയിമിലും വന്യതയുടെ സൗന്ദര്യം പ്രകടമായിരുന്നു. ഉടലുകൊണ്ട് കുട്ടിയാനയ്ക്കുചുറ്റും സുരക്ഷയുടെ കോട്ടമതില്‍ കെട്ടുന്ന ആനക്കൂട്ടം. ഇരിക്കുന്ന മരത്തിന്റെ തൊലിനിറത്തില്‍നിന്ന് സൂക്ഷിച്ചുനോക്കിയാല്‍മാത്രം തിരിച്ചറിയാവുന്ന ഓന്ത്. യൂറോപ്പില്‍നിന്ന് പൊയ്ക്കാലില്‍ വന്നിറങ്ങുന്ന ദേശാടനക്കിളി. വനദേവതമാരെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു പച്ചത്തുള്ളന്‍. അന്തരീക്ഷവായുപ്രവാഹങ്ങളെ ആശ്രയിച്ച് ചിറകനക്കാതെ ആഫ്രിക്കയില്‍ പോയി തിരിച്ചെത്താറുള്ള തുമ്പികള്‍. ഓരോ ചിത്രത്തിനു പിന്നിലും നീണ്ട കാത്തിരിപ്പിന്റേയും സഹനത്തിന്റേയും കഥകളുണ്ട്. അതിലേറെ അറിവിന്റെ നിറവുകളുണ്ട്. തുമ്പികള്‍ ഇണചേരുമ്പോള്‍ ഉടലുകൊണ്ട് അവയുണ്ടാക്കുന്ന പാറ്റേണ്‍ വിസ്മയകരമാണ്. ആണ്‍തുമ്പിയുടെ ജനനേന്ദ്രിയം ഉടലറ്റത്താണെങ്കില്‍ പെണ്‍തുമ്പിയുടേത് വാലറ്റത്തത്രേ. തുമ്പികളുടെ വാത്സ്യായനനുമാത്രം വിവരിക്കാവുന്ന വിചിത്രമായ അത്തരമൊരു കരണം വിജേഷിന്റെ ക്യാമറ സൂക്ഷ്മത്തില്‍ പകര്‍ത്തിയെടുത്തിട്ടുണ്ട്.
ഒരു കടുവയുടെ മുഖത്തെ വരകള്‍ ചൂണ്ടിക്കൊണ്ട് വിജേഷ് പറഞ്ഞു: 'മനുഷ്യരുടെ വിരലടയാളം പോലെയാണ് ഈ രേഖകള്‍. ഓരോ കടുവയ്ക്കും പാറ്റേണ്‍ വെവ്വേറെയായിരിക്കും. മുഖം നോക്കി കടുവയെ തിരിച്ചറിയുന്നവരുണ്ട്.' ചിത്രത്തിലെ കടുവ വിജേഷിനെ ഉറ്റുനോക്കുന്നു. പെട്ടെന്ന് ദില്ലി മൃഗശാലയിലെ ദുരന്തരംഗം കണ്‍മുന്നിലെത്തി. തന്റെ മുന്നില്‍ തൊഴുകൈയോടെ കുനിഞ്ഞിരിക്കുന്ന ആ പാവം മനുഷ്യനെ ഉറ്റുനോക്കിക്കൊണ്ട് എത്രനേരമാണ് കടുവ നിശ്ചലനായി നിന്നത്. പുറത്തുനിന്ന് പരിഭ്രാന്തരായ മനുഷ്യര്‍ തന്നെ ആക്രമിക്കുവോളം ആ മൃഗം മനുഷ്യനെ ആക്രമിച്ചില്ല. മനുഷ്യനിലുള്ള മൃഗീയതയേക്കാളേറെ മൃഗത്തില്‍ മനുഷ്യത്വമുണ്ടെന്ന് ആ നിശ്ചലനിമിഷങ്ങള്‍ കാണിച്ചുതന്നു.പ്രദര്‍ശനം കണ്ടുകഴിഞ്ഞ് മടങ്ങുമ്പോള്‍ സന്ദര്‍ശകപുസ്തകത്തില്‍ ഇങ്ങനെ ഈരടി ചാര്‍ത്തി :
'പടമെടുക്കും വിജേഷിനെ വാത്സല്യ
കുതുകമോടുറ്റുനോക്കും കടുവയും!''

Wood Sandpiper

Golden Plover

Greater Crested TErn

Tufted Gray Langur breast feeding

Smooth-coated Otter

GReen Shank

Indian Peafowl, Pavo cristatus

Changeable Hawk Eagle

Blue-tailed Bee eater

Ruddy Crake

Stream Glory Neurobasis chinensis

Nilgiri Tahr, NIlgiritragus hylocrius

Tiger

Painted Bat

Elephant MOther

Little Cormorant

Elephant Umbrella shade

Jungle Myna

Black Buck

Tunnel Spider

Nilgiri Langur

Malabar Trogon

Spotted Deer, Axis axis

Palpopleura sexmaculata

Large -scaled Pit Viper

Mating pair of Hoopoe

Short-head Kukri Snake Oligodon brevicauda

Green Wine Snake Ahaetulla nasuta

Bridled Tern

Raorchestes chalazodes

Raorchestes johnci

Stalk-eyed Fly, Teleopris

giant Millipede

A flock of Egrets

Congregation of egrets

Arctic Skua

Calotes rouxii


Curlew

House Gecko, Hemidactylus brookii

Water Snow Flat

Stilt-legged Fly, Mimegralle


 






 

--
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
Visit this group at http://groups.google.com/group/keep_mailing.
To view this discussion on the web visit https://groups.google.com/d/msgid/keep_mailing/CABvByq8J%3DhBnQh9DkLGhNUSS%3DKV30bYzxJR1Cv7N%2BR7Heg9v7Q%40mail.gmail.com.
For more options, visit https://groups.google.com/d/optout.

No comments:

Post a Comment